കുളത്തൂപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ കുളത്തൂപ്പുഴ ആശുപത്രിയിലേക്ക് പതിനൊന്നാംമൈൽ ചെപ്പള്ളി പുത്തൻ വീട്ടിൽ മേരിയും ഭർത്താവും കൂടി യാത്ര ചെയ്ത് വന്ന് സ്റ്റാൻഡിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ തമിഴ്നാട് സേലം റെയിൽവേ പ്ളാറ്റ്ഫോമിൽ കസ്തൂരി ( 28) എന്ന യുവതി മേരിയുടെ കഴുത്തിന്റെ ഭാഗത്ത് ഷാൾ ഇട്ട് മാല പൊട്ടിക്കുകയായിരുന്നു. മേരിയുടെ ഭർത്താവ് ഇത് കാണുകയും ഉടനെ തന്നെ കൈയോടെ പിടികൂടുകയുമായിരുന്നു .ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടുവെന്ന് യാത്രക്കാർ പറഞ്ഞു. അവർക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി കുളത്തൂപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |