റാന്നി: എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം നടത്തി.സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.സതീഷ് ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് സംസ്ഥാനകമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ മണ്ഡലം സെക്രട്ടറി വിപിൻ പൊന്നപ്പൻ, പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി,ജോർജ് മാത്യു,പി അനീഷ്‌മോൻ,സി.ആർ മനോജ്,സുജിത്ത്,ജോസ് കുറ്റിയിൽ,അബ്ദുൾ ഗഫൂർ,പി ജിനു ഇടമൺ എന്നിവർ നേതൃത്വം നൽകി.