തിരുവല്ല: പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ സിനിമ സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെ വിട്ടു. നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലാണ് വിധി പുറത്തുവന്നത്. തിരുവല്ല ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് വിധി പുറപ്പെടുവിച്ചത്.
2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടി കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ പ്രിയങ്ക ശ്രമിച്ചെന്നാണ് കേസ്. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |