തിരുവനന്തപുരം: ഏഷ്യൻ ടേബിൾ ടെന്നിസ് യൂണിയന്റെ ടെക്നിക്കൽ ആൻഡ് അമ്പയേഴ്സ് കമ്മിറ്റി കോ ചെയർമാനായി മലയാളിയായ എൻ.ഗണേശനെ നോമിനേറ്റ് ചെയ്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റും ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ ഗണേശൻ.
ഇന്ത്യയിൽ നിന്നുള്ള ഏക അസൈൻഡ് കോമ്പറ്റീഷന് മാനേജരായ ഗണേശൻ, അമ്പയേഴ്സ് ആൻഡ് റഫറീസ് കമ്മിറ്റി ഡയറക്ടറായും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ടെക്നിക്കൽ കമ്മീഷണറായും പ്രവർത്തിക്കുന്നു. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാനും കോമൺവെൽത്ത് ടേബിൾ ടെന്നിസ് ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |