തിരുവനന്തപുരം: കേരളാ പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭരണാനുകൂല പാനലിന് മികച്ച ജയം. ആകെയുള്ള 1282 സീറ്റുകളിൽ 1260ലും പാനൽ എതിരില്ലാതെ വിജയിച്ചു. 160 സീറ്റുകളിൽ മത്സരിച്ചാണ് വിജയിച്ചത്. മത്സരിച്ച 22 സീറ്റുകൾ ഭരണാനുകൂലികൾക്ക് നഷ്ടമായി. ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഈ മാസം 13നും സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 30നും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |