മാവൂർ :ചാലിയറിൽ അനധികൃതമായി മണൽകടത്തിന് ഉപയോഗിച്ച് 3 തോണികൾ പിടിച്ചെടുത്തു.ഇവയിൽ രണ്ട് തോണികൾ മണ്ണ് യന്ത്രം ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കൽപ്പള്ളി കടവിലെത്തിച്ചു. പൊലീസിന്റെ കൃത്യനിർവഹണത്തിനു തടസം നിന്നെ മാവൂർ പാറമ്മൽ ഓനാക്കിൽ ജംഷീർ ആലിയെ മാവൂർ പൊലീസ് കസ്റ്റടിയിലെടുത്ത്.കുടെ ഉണ്ടായിരുന്ന അബ്ദുൾ ഗഫൂർ ഓടി രക്ഷപ്പെടുകയായിരുന്നു.ഇയാൾക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. കൽപ്പള്ളി മേലേകടവിൽ മാവൂർ പ്രിൻസിപ്പിൾ സബ് ഇൻസ്പെക്ടർ രേഷ്മയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബോട്ട് ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് തോണികൾ പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |