ഹനോയി: ഇന്ത്യയുടെ തദ്ദേശിയ കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി ഹോങ്കോങും വിയറ്റ്നാമും .വിയറ്റ്നാമിൽ 9 കൊവിഡ് വാക്സിനുകൾക്കും ഹോങ്കോങിൽ കൊവാക്സിൻ ഉൾപ്പടെ 14 വാക്സിനുകൾക്കുമാണ് ഇതുവരെ അംഗീകാരം നല്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ബ്രിട്ടനും കൊവാക്സിന് അംഗീകാരം നല്കിയിരുന്നു. ഈ മാസം 22 മുതൽ രണ്ട് ഡോസ് വാക്സിനുമെടുത്ത് രാജ്യത്തേക്ക് വരുന്നവർക്ക് ഇനി ക്വാറന്റൈൻ വേണ്ടെന്നാണ് ബ്രിട്ടീഷ് ഡിപ്പാർട്ട്മെന്റ് ഒഫ് ട്രാൻസ്പോർട്ട് അറിയിച്ചിരിക്കുന്നത്.
അതേ സമയം ഇന്ത്യയുടെ കൊവീഷീൽഡ്, കൊവാക്സിൻ എന്നിവ 96 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കൊവിൻ പോർട്ടലിൽ കാണാനാകുമെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. കൊവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവും. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കും നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |