വിറ്റുവരവ് 10 വർഷത്തെ ഉയരത്തിൽ
കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം തളർച്ചയുടെ പാതയിലായിരുന്ന ആഭ്യന്തര റീട്ടെയിൽ വില്പനമേഖലയ്ക്ക് ദീപാവലിക്കാലം നൽകിയത് മികച്ച ഉന്മേഷം. ഒരുലക്ഷം കോടി രൂപ പ്രതീക്ഷിച്ചയിടത്ത് ഇക്കുറി 1.25 ലക്ഷം കോടി രൂപയുടെ വില്പന ദീപാവലിക്ക് നടന്നുവെന്നും ഇത് 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വരുമാനമാണെന്നും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) വ്യക്തമാക്കി.
ക്രിസ്മസ് - പുതുവത്സരാഘോഷ സീസണും കരുത്താകുമെന്നതിനാൽ ഇക്കുറി ഉത്സവകാലത്തെ മൊത്തം വില്പന മൂന്നുലക്ഷം കോടി രൂപ കടക്കുമെന്ന് സി.എ.ഐ.ടി വിലയിരുത്തുന്നു. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി മാന്ദ്യത്തിലായിരുന്ന വിപണിയിൽ, ഓഫറുകളുടെയും സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന്റെയും ആവേശത്തിൽ ഉപഭോക്താക്കൾ തിരിച്ചെത്തുന്നതാണ് നേട്ടമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |