ആലപ്പുഴ : ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് രചിച്ച ചന്ദ്രോത്സവം എന്ന നോവലിന്റെ പ്രകാശനവും മണിപ്രവാള സാഹിത്യത്തെ അധികരിച്ചുള്ള സെമിനാറും നെടുമുടി വേണു അനുസ്മരണവും കുട്ടനാട് തനിമയുടെ ആഭിമുഖ്യത്തിൽ 19ന് രാവിലെ 10 മുതൽ മങ്കൊമ്പ് ബ്രൂക് ഷോർ ഹോട്ടലിൽ നടക്കും. എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിക്കും. ഡോ. തോമസ് പനക്കുളം അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. മാത്യു പ്രാൽ പുസ്തകപരിചയം നടത്തും. ഡോ. മനോജ് കുറൂർ മുഖ്യപ്രഭാഷണം നടത്തും. ഫാ. സെബാസ്റ്റ്യൻ പുന്നാരി, കിടങ്ങറ ശ്രീവൽസൺ, കാവാലം ബാലചന്ദ്രൻ, ഡോ നെടുമുടി ഹരികുമാർ ഡോ.കെ.ഗോപകുമാർ, പ്രിയ പ്രിയദർശനൻ, എം. ജയചന്ദ്രൻ, മങ്കൊമ്പ് ശിവദാസ്, ജോസഫ് കെ.നെല്ലുവാലി, അഡ്വ.അനിൽ ബോസ്, സുനിൽ കെ.ആനന്ദ്, ജോസ്ലെറ്റ് ജോസഫ്, മനോജ് കാക്കളം, മനു മങ്കൊമ്പ്, പ്രമോദ് വെളിയനാട്, ഗിരീഷ് ചമ്പക്കുളം തുടങ്ങിയവർ പ്രസംഗിക്കും.
സാഹിത്യ സെമിനാറിന്റെ വിവിധ സെഷനുകളിൽ ഡോ.എസ്.അജയകുമാർ, പ്രൊഫ.കെ.രാജേഷ് കുമാർ, ഡോ.ദേവി കെ.വർമ്മ, ഡോ. എൻ അജയകുമാർ, ഡോ ജോസഫ് സ്കറിയ, ഡോ. ഫാ. മാത്യുസ് വാഴക്കുന്നം, പുന്നപ്ര ജ്യോതികുമാർ, ഡോ.മനോജ് കുറൂർ എന്നിവർ പങ്കെടുക്കും.
ഡോ.നെടുമുടി ഹരികുമാർ നെടുമുടി വേണു അനുസ്മരണ പ്രഭാഷണം നടത്തും. പുസ്തകപ്രകാശന പരിപാടിക്കുശേഷം പുന്നപ്ര ജ്യോതികുമാർ, കാവാലം അംബരൻ, വർഗീസ് പനക്കളം, തുടങ്ങിയവർ അവതരിപ്പിക്കുന്ന നാടൻപാട്ടരങ്ങ്, ആലപ്പുഴ തിരുവരങ്ങിന്റെ 'മത്തായിയുടെ മരണം" നാടകം എന്നിവ നടക്കും. ഡോ.തോമസ് പനക്കളം, പുന്നപ്ര ജ്യോതികുമാർ, ആർ. ദേവനാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |