SignIn
Kerala Kaumudi Online
Friday, 20 September 2024 5.54 PM IST

സുശാന്ത്‌സിംഗിന്റെ കുടുംബത്തിലെ അഞ്ചുപേർ അപകടത്തിൽ മരിച്ചു

Increase Font Size Decrease Font Size Print Page
sushant-singh-rajput

പാട്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുക്കൾ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഡ്രൈവറടക്കം ആറുപേർ മരിച്ചു. ബീഹാറിലെ ലക്ഷ്മിസരായ് ജില്ലയിലെ ദേശീയപാത 333ൽ വച്ചാണ് അപകടം നടന്നത്.

സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭർത്താവ് ഒ.പി.സിംഗിന്റെ ബന്ധു ലാൽജീത് സിംഗാണ് മരിച്ചവരിൽ ഒരാൾ. ഒ.പി.സിംഗിന്റെ സഹോദരി ഗീതാദേവിയുടെ ഭർത്താവാണ് ലാൽജീത് സിംഗ്. പാട്നയിൽ ഗീതാദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം.

ലാൽജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. സംഭവസ്ഥലത്തു വച്ച് അഞ്ചു ബന്ധുക്കളും കാറിന്റെ ഡ്രൈവറും മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലാൽജിത് സിംഗിന്റെ മക്കളായ അമിത് ശേഖർ, രാം ചന്ദ്രസിംഗ്, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AT LEAST 5 MEMBERS OF LATE ACTOR SUSHANT SINGH RAJPUTS EXTENDED FAMILY WERE KILLED IN A ROAD ACCIDENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.