SignIn
Kerala Kaumudi Online
Thursday, 19 September 2024 5.30 AM IST

ലഹരി മരുന്ന് കേസിൽ പിടിയിലായ അർബാസിനോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പിതാവ്, ഒന്ന് നിർത്താമോ ഡാഡി എന്ന് തലയിൽ കൈവച്ച് മകൻ, വീഡിയോ കാണാം

Increase Font Size Decrease Font Size Print Page

arbaaz-merchant

മുംബയ്: ലഹരി മരുന്ന് കേസിൽ തടവിലാകുക എന്നത് വലിയ മാനസികസമ്മർദ്ദം സൃഷ്ടിക്കുന്ന കാര്യമാണ്. അത് ആര്യൻ ഖാനെ പോലൊരു വ്യക്തിയോടൊപ്പം ആണെങ്കിൽ മാദ്ധ്യമങ്ങൾ പിന്നാലെയുണ്ടാകും. ജാമ്യവ്യവസ്ഥ അനുസരിച്ച് എന്നും പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത് അതിലും വലിയ തലവേദനയാണ്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് നടുവിലും ചിരിച്ചു കൊണ്ട് മാദ്ധ്യമങ്ങൾക്ക് വേണ്ടി പോസ് ചെയ്യാൻ ആവശ്യപ്പെട്ടാലോ, അതും സ്വന്തം അച്ഛൻ. ആര്യൻ ഖാനോടൊപ്പം ലഹരി മരുന്ന് കേസിൽ പ്രതിയായ അർബാസ് മെർച്ചന്റിനാണ് ഇത്തരത്തിൽ ഒരു അവസ്ഥ നേരിട്ടിരിക്കുന്നത്.

ജാമ്യവ്യവസ്ഥ അനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വേണ്ടി എത്തിയതാണ് അർബാസും പിതാവ് അസ്‌ലാം മെർച്ചന്റും. അർബാസിന്റെ അഭിഭാഷകൻ കൂടിയാണ് പിതാവ് അസ്‌ലാം. അർബാസ് പൊലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് പോയപ്പോൾ അസ്‌ലാം പുറത്തു നിന്ന മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. ഏതാനും മിനിട്ടുകൾക്ക് സേഷം അർബാസ് തിരിച്ചു വന്നപ്പോൾ ഫോട്ടോഗ്രാഫർമാരെ ശ്രദ്ധിക്കുകയും അവരെ ഒഴിവാക്കുന്നതിന് വേണ്ടി മാറി നടക്കുകയും ചെയ്തു. എന്നാൽ അസ്‌ലാം മകനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. മാറിപോകാൻ ശ്രമിച്ച അർബാസിനെ തിരിച്ച് വിളിച്ച അസ്‌ലാം മകന്റെ തോളിൽ കൈയിട്ട് മാദ്ധ്യമങ്ങൾക്ക് വേണ്ടി പോസും ചെയ്തു.

ഇതിനിടയ്ക്ക് അർബാസ് ചിരിക്കുന്നില്ലെന്ന് കണ്ട അസ്‌ലാം മകനോട് ചിരിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പിതാവിന്റെ ആവശ്യം കേട്ട് തലയിൽ കൈവച്ച് പോയ അർബാസ് 'ഇതൊന്ന് നിർത്താമോ ഡാഡി' എന്ന് ചോദിക്കുന്നതും കൈ തട്ടിമാറ്റി തിരിച്ച് കാറിലേക്ക് മടങ്ങുന്നത് വീഡിയോയിൽ ദൃശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ARBAAZ MERCHANT, ASLAM MERCHANT, DRUGS CASE, NCB, MUMBAI, TWITTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.