ബംഗളൂരു: കർണാടകയിലെ ധാർവാഡയിലെ എസ്.ഡി.എം മെഡിക്കൽ കോളജിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോളജിൽ സംഘടിപ്പിച്ച ഫ്രഷേഴ്സ് പാർട്ടിയാണ് വ്യാപനത്തിന് കാരണമായത്. ആകെ 281 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് താത്ക്കാലികമായി അടച്ചിരിക്കുകയാണ്. പുതിയ അഡ്മിഷൻ സ്വീകരിക്കുന്നതും നിറുത്തിവച്ചു. പുതിയ രോഗികളെയും പ്രവേശിപ്പിക്കുന്നില്ല. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമെ നിലവിലെ കൊവിഡ് രോഗികൾക്ക് ഡിസ്ചാർജ് ലഭിക്കൂ.
വാക്സിൻ സ്വീകരിച്ചവരിൽ കൊവിഡ് സ്ഥിരീകരിച്ചു എന്നത് ആശങ്ക ഉണ്ടാക്കുന്നുവെന്നും വകഭേദം സംഭവിച്ച വൈറസാണോ ബാധിച്ചതെന്ന ആശങ്കയുണ്ടെന്നും മണിപ്പാൽ ആശുപത്രി ചെയർമാനും സംസ്ഥാന കൊവിഡ് ടാസ്ക് ഫോഴ്സ് സംഘാംഗവുമായ അംഗവുമായ ഡോ.സുദർശൻ ബല്ലാൽ പ്രതികരിച്ചു. പുതിയ വകഭേദമാണോയെന്ന് പരിശോധിക്കാൻ 113 സാമ്പിളുകൾ ബംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |