SignIn
Kerala Kaumudi Online
Saturday, 16 May 2026 5.46 AM IST

ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ജെ പി വൻ വിജയത്തിലേക്ക്

tripura-election

അഗർത്തല: ത്രിപുരയിലെ അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലും (എ എം സി) മറ്റ് സിവിൽ ബോഡികളിലുമായി നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെ 51 വാർഡുകളിൽ 29 വാർഡുകളിലും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ തിരിമറി നടത്തിയെന്ന പ്രതിപക്ഷ പാർട്ടികൾ ആരോപണമുയർത്തിയതിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകളെ കൂടാതെ 13 നഗരസഭകളിലും ആറ് പഞ്ചായത്തുകളിലുമായി 334 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിയെ കൂടാതെ തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികളാണ് പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്. ബി ജെ പി മാത്രമാണ് മുഴുവൻ സീറ്റുകളിലും മത്സരിച്ചത്. 112 സീറ്റുകളിൽ ബി ജെ പി മുന്നിട്ട് നിൽക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TRIPURA MUNICIPAL ELECTION 2021 RESULTS, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360