അലഹബാദ്: പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിലവിൽ തിഹാർ ജയിലിലാണ് ഷർജീൽ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളുള്ളതിനാൽ ഷർജീലിന് തുടർന്നും ജയിലിൽ കഴിയേണ്ടി വരും. 2019 ഡിസംബർ 13ന് ജാമിയ മിലിയ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഢ് മുസ്ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂർ, അസാം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലും ഷർജീലിന്റെ പേരിൽ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |