സിഡ്നി: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരവും സ്പിൻ ബൗളിംഗ് ഇതിഹാസവുമായ ഷെയിൻ വോണിനും മകനും വാഹനാപകടത്തിൽ പരിക്കേറ്റു. മെൽബണിൽ ഞായറാഴ്ചയുണ്ടായ ബൈക്ക് അപകടത്തിലാണ് വോണിനും(52) മകൻ ജാക്സണും(22) പരിക്കേറ്റത്.
സംഭവശേഷം പുറമേ മുറിവൊന്നുമില്ലാത്തതിനാൽ വോൺ ചികിത്സ തേടിയിരുന്നില്ല. എന്നാൽ പിന്നീട് കടുത്ത ശരീരവേദന ഉണ്ടായതോടെയാണ് ചികിത്സ തേടിയത്. ശരീരത്തിൽ ഒടിവുകളുണ്ടാകുമെന്ന് ഭയന്നിരുന്നതായി വോൺ അറിയിച്ചു. എന്നാൽ കാലിനും, ഉപ്പൂറ്റിനും ഇടുപ്പെല്ലിനും ചെറിയ പരിക്കുകൾ മാത്രമാണ് വോണിനുളളത്. അപകടത്തിൽപെട്ട 300 കിലോയോളം ഭാരമുളള ബൈക്ക് 15 മീറ്ററോളം വോണുമായി തെറിച്ചുപോയി. ഇതാണ് പരിക്കേൽക്കാൻ കാരണമായത്.
നിസാര പരിക്കുകളാണ് ഇരുവർക്കുമുളളതെന്ന് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ8ന് ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ ഗബ്ബയിൽ കമന്റേറ്ററായി വോൺ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിനാൽ പരമ്പര സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ളണ്ട് ആന്റ് വെയിൽസ് ബോർഡും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |