കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളന പ്രതിനിധിയായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി സജീവനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിത നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അമ്പലപ്പുഴ പൊലീസിലും ജില്ലാ പൊലീസ് ചീഫിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. തോട്ടപ്പള്ളി മേഖലയിൽ സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്നുണ്ടെന്നും സെപ്തംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ തലേദിവസം സജീവനെ തട്ടിക്കൊണ്ട് പോയതാണെന്ന് സംശയമുണ്ടെന്നും ഹർജിക്കാരി ആരോപിക്കുന്നു.