SignIn
Kerala Kaumudi Online
Thursday, 19 September 2024 11.13 PM IST

കോഴിക്കോട് കെട്ടിടം തകർന്നു വീണ് യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Increase Font Size Decrease Font Size Print Page
vadakara

കോഴിക്കോട്: വടകര കാക്കുനിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കെട്ടിടം തകർന്നുവീണത്. വീടിനോടു ചേർന്നുള്ള വിറകുപുരയ്ക്ക് മുകളിലായി അശാസ്ത്രീയമായി നിർമിച്ച സൺഷെയ്ഡ് തകർന്നുവീണതാണ് അപകടത്തിന് കാരണമെന്ന് നാദാപുരം ഫയർഫോഴ്സ് പറഞ്ഞു. ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം നടത്തി മുഴുവൻ പേരെയും പുറത്തെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VADAKARA, BUILDING, DEAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.