SignIn
Kerala Kaumudi Online
Friday, 20 September 2024 3.51 PM IST

കരുംകുളത്ത് ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമം

Increase Font Size Decrease Font Size Print Page
dddd

പൂവാർ: കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിൽ കരുംകുളത്ത് ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമം. കല്ലുമുക്ക് കരിംകാളി ക്ഷേത്രത്തിന് സമീപം ജിജി ഹൗസിലാണ് മോഷണശ്രമം നടന്നത്. ജോർജ്, ത്രേസ്യാ ദമ്പതികളുടേതാണ് വീട്.

ഇവർ കുടുംബത്തോടെ വിദേശത്താണ്. ഇന്നലെ ഉച്ചയോടെ ത്രേസ്യയുടെ സഹോദരി മെറ്റിൽ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് വാതിലുകൾ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് അടച്ചിട്ടിരുന്ന എല്ലാ മുറികളുടെയും വാതിൽ വെട്ടിപ്പൊളിച്ചു. അലമാരയുടെ പൂട്ടും തകർത്തിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സ്വർണവും പണവും വീട്ടിൽ സൂക്ഷിച്ചിട്ടില്ലായിരുന്നു. അതിനാൽ ഒന്നും മോഷണം പോയിട്ടില്ല.

കംപ്യൂട്ടർ, എൽ.ഇ.ഡി ടിവി, ഹോം സ്റ്റീരിയോ സിസ്റ്റം എന്നിവ കള്ളൻ തൊട്ടില്ല. വിവരമറിഞ്ഞെത്തിയ കാഞ്ഞിരംകുളം പൊലീസ് പരിശോധന നടത്തി. ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.