തിരുവനന്തപുരം: എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടത്ത് സർവീസ് റോഡുകൾ നിർമ്മിക്കാനായി മാറ്റിയ വൈദ്യുതി പോസ്റ്റുകൾ പുനഃസ്ഥാപിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ കെ.എസ്.ഇ.ബി ഡിവിഷണൽ എൻജിനിയർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള പ്രകാശം മാത്രമാണ് സർവീസ് റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ഏക ആശ്രയം. സ്ഥാപനങ്ങൾ അടച്ചാൽ റോഡ് ഇരുട്ടിലാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിൽ പറയുന്നു. രണ്ട് മാസത്തിനകം നിരവധി ബൈക്ക് യാത്രികരെ വാഹനങ്ങൾ ഇടിച്ചിട്ടു. 3 പേർ അപകടത്തിൽ മരിച്ചു. വൈദ്യുതി വിളക്കുകളില്ലാത്തത് ഗുണ്ടാസംഘങ്ങളുടെ വിഹാരത്തിനും കാരണമാകുന്നതായി പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |