ന്യൂഡൽഹി: പഴയ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ ഇലക്ട്രോണിക്, ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്ന ലജ്പത്റായ് മാർക്കറ്റിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപ്പിടുത്തത്തിൽ അറുപതോളം കടകൾ പൂർണമായി നശിച്ചു. ആളപായമില്ല. പ്രശസ്തമായ ചെങ്കോട്ടയ്ക്ക് എതിർവശത്തുള്ള മാർക്കറ്റിൽ പുലർച്ചെ 4.43നാണ് സംഭവം നടന്നത്. 13 അഗ്നിശമന യൂണിറ്റുകൾ മൂന്നുമണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |