റോം : ഇറ്റലിയിലെ പൊലീസ് ഡിപ്പാർട്ട്മെന്റിനെയൊന്നാകെ 20 വർഷമായി വട്ടം കറക്കിക്കൊണ്ടിരുന്ന പിടികിട്ടാപ്പുള്ളി ജയോ അക്കീനോ ഗാമനോ ഒടുവിൽ പിടിയിലായി. ഇതിന് അവർ നന്ദി പറയുന്നതോ മറ്റാരോടുമല്ല, ഗൂഗിളിനോട്. ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ എന്ന സേവനമാണ് സ്പെയിനിൽ സ്ഥിര താമസമാക്കിയ ഗാമനോയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
ഇറ്റലിയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും കൊലക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയുമായിരുന്ന ഗമനോ പ്രതിയുമായ ഗാമനോ 2002ലാണ് റോമിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് പടിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഗാമനോയെ പിടികൂടാനായില്ല. എന്നാൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആയിരുന്നു ഗാമനോയുടെ കൃത്യമായ ലെക്കേഷൻ കണ്ടെത്താൻ യാദൃച്ഛികമായി പൊലീസിനെ സഹായിച്ചത്. സഹായിച്ചത്.പിടിക്കപ്പെട്ടന്നറിഞ്ഞ ഗാമനോ 'നിങ്ങൾ എന്നെ എങ്ങനെ കണ്ടെത്തി? 10 വർഷമായി ഞാൻ എന്റെ കുടുംബാംഗങ്ങളെ പോലും വിളിച്ചിട്ടില്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. മാനുവൽ എന്ന് പേര് മാറ്റിയ ഗാമനോ സ്പെയിനിൽ വിവാഹം കഴിച്ച് പാചകക്കാരനായി ജോലി ചെയ്യുകയും ഒപ്പം പഴക്കടയും നടത്തി വരുമ്പോഴാണ് ഗൂഗിൾ ജീവിതത്തിൽ വില്ലനായെത്തിയത്.
ഗൂഗിൾ മാപ്പിലൂടെ ആക്സസ് ചെയ്യാവുന്ന നാവിഗേഷൻ ടൂൾ, ഗാലപാഗറിലെ 'മാനുസ് ഗാർഡൻ' എന്ന പഴക്കടയ്ക്ക് പുറത്ത് സംസാരിച്ചുകൊണ്ടിരുന്ന രണ്ട് ആളുകളുടെ ചിത്രം പകർത്തിയിരുന്നു. അതിലൊരാൾക്ക് ഗാമനോയുമായി സാമ്യമുണ്ടെന്ന് പൊലീസ് മനസിലാക്കി. അതിന് തൊട്ടടുത്ത് തന്നെയുള്ള മാനുസ് കിച്ചൺ എന്ന ഫേസ്ബുക്ക് പേജിൽ ഷെഫിന്റെ വേഷം ധരിച്ചുകൊണ്ടുള്ള സ്വന്തം ചിത്രം ഗാമനോ പോസ്റ്റ് ചെയ്തതോടെ പൊലീസ് ഉറപ്പിച്ചു.
ഡിസംബർ 17നാണ് ഗാമനോയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. എന്നാൽ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് രഹസ്യമായി വച്ചിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെന്നും ഇറ്റാലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |