SignIn
Kerala Kaumudi Online
Thursday, 19 September 2024 6.15 PM IST

'മോദിയുണ്ടെങ്കിൽ അത് സാദ്ധ്യമാണ്', കഴിഞ്ഞ യു പി തിരഞ്ഞെടുപ്പിൽ ഇല്ലാത്ത ഒരു ശക്തി കൂടി  ബി ജെ പിക്ക്  ഇക്കുറി  അവിടെ ഉണ്ട് 

Increase Font Size Decrease Font Size Print Page
modi-

ന്യൂഡൽഹി : കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് സംസ്ഥാനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പുറത്ത് വിട്ടിരുന്നു. ഇതോടെ കൊവിഡ് കാലത്തും വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാവുന്നത് വലിപ്പം കൊണ്ടും, രാഷ്ട്രീയ പ്രാധാന്യം കൊണ്ടും യു പിയിലെ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകം പുറത്ത് വിട്ട പോസ്റ്ററും അതിലെ വാചകങ്ങളുമാണ് ഇപ്പോൾ ഏറെ ചർച്ചയാവുന്നത്.

modi-

ഇക്കുറി മോദിക്ക് കൂട്ടായി യോഗി

കഴിഞ്ഞ തവണ യു പി തിരഞ്ഞെടുപ്പിൽ ബി ജെ പി മത്സരിച്ചത് മോദി എഫക്ട് മാത്രം മുൻനിർത്തിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബി ജെ പി പ്രവർത്തകർ പോലും പ്രതീക്ഷിക്കാത്ത യോഗി ആദിത്യനാഥിന്റെ പേർ കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തത് ഫലം വന്നതിന് ശേഷമായിരുന്നു. എന്നാൽ ഇക്കുറി ഈ രീതി ബി ജെ പി തെറ്റിക്കുകയാണ്. മോദിക്കൊപ്പം യോഗിയുടേയും ഫോട്ടോ ഉൾപ്പെടുത്തിയാണ്. ജയിച്ചാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടരുമെന്നും ഇതോടൊപ്പം ഉറപ്പിച്ചിക്കുന്നു.


'മോദിയുണ്ടെങ്കിൽ അത് സാദ്ധ്യമാണ്' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ യുപിയിലെ ജനങ്ങളെ ആകർഷിക്കുന്നത്. ഇതിനൊപ്പം യോഗിയുണ്ടെങ്കിൽ വിശ്വാസമുണ്ട് എന്നും ഹിന്ദിയിൽ എഴുതി ചേർത്തിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യുപി. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഇവിടെ അധികാരം പിടിച്ചാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് അധിക ഊർജ്ജമാവുകയും ചെയ്യും. ഇതാണ് പാർട്ടികളെ യുപി പിടിക്കാൻ മോഹിപ്പിക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് യു പിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാർച്ച് പത്തിന് നടത്തുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര അറിയിച്ചിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ 'ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവം' ആരംഭിച്ചു എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. യു പിയിൽ ജനപിന്തുണയോടെ വീണ്ടും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നതിന് നിരവധി കാരണങ്ങൾ അവർക്ക് അനുകൂലമായിട്ടുണ്ട്. അതിൽ മോദി എഫക്ടിനൊപ്പം, യോഗിയും രാമക്ഷേത്രം അടക്കം നൽകിയ വാഗ്ദ്ധാനങ്ങൾ പാലിച്ചു എന്ന ആത്മവിശ്വാസവും അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഡൽഹിയിൽ മോദിക്ക് ശേഷം യോഗി എന്ന വിശ്വാസം ആണിയടിച്ച് ഉറപ്പിക്കുവാനും വിജയം ബി ജെ പിക്ക് ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MODI, UP ELECTION, YOGI, MODI GOVT, ELECTION, BJP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.