SignIn
Kerala Kaumudi Online
Thursday, 19 September 2024 11.26 AM IST

സ്വർണം വാങ്ങാനെന്ന പേരിലെത്തി രണ്ടര പവൻ കവർന്നു

Increase Font Size Decrease Font Size Print Page
gfgtf

നെടുമങ്ങാട് : സ്വർണം വാങ്ങാനെന്ന പേരിലെത്തി ജുവലറിയിൽ നിന്ന് രണ്ടര പവൻ സ്വർണം കവർന്നു. നെടുമങ്ങാട് നഗരമദ്ധ്യത്തിൽ കുപ്പക്കോണം റോഡിൽ അശോക ജുവലറിയിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാറിലെത്തിയ രണ്ടുപേരാണ് സ്വർണവുമായി മുങ്ങിയത്.

ചെറിയ കമ്മൽ ഉണ്ടോ എന്ന് അന്വേഷിച്ചെത്തിയവരോട് ഇവിടെ ഇല്ലെന്നും തൊട്ടടുത്ത കടയിൽ നിന്ന് എടുത്തു നൽകാമെന്നും പറഞ്ഞ്, ജുവലറിയുടമ അയ്യപ്പൻ ആചാരി ഇവരെ കടയിലിരുത്തി അടുത്ത കടയിലേക്ക് പോയി.

തിരികെ കമ്മലുമായി എത്തിയപ്പോഴാണ് ഇവർ കടയുടെ കൗണ്ടറിലെ ഷോക്കേസിൽ സൂക്ഷിച്ചിരുന്ന ട്രായിൽ നിന്നും ട്രേ ഉൾപ്പെടെ സ്വർണം എടുത്തു മുങ്ങിയത്. മാരുതി സ്വിഫ്ട് ഡിസയർ കാറിലാണ് മോഷ്ടാക്കൾ എത്തിയത്. സംഭവം നടന്ന ഉടനെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധന നടത്തുന്നതായും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.