പെരുമ്പാവൂർ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആയിരത്തിലേറെ പേരെ പങ്കെടുപ്പിച്ച് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചതിന് ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
'എസ്.ഡി.പി.ഐ ഭീരതയ്ക്കെതിരെ' എന്ന പേരിൽ നടത്തിയ സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ. ഇതേ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിലും വലിയ ജനക്കൂട്ടം പങ്കെടുത്തിരുന്നു. അന്നും സംഘാടകർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |