ലണ്ടൻ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും വാക്സിൻ നയത്തിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ. രാജ്യത്ത് നിന്ന് അവധി ആഘോഷിക്കാൻ മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്ന വാക്സിൻ സ്വീകരിച്ചവർക്ക് തിരികെ എത്തുമ്പോൾ കൊവിഡ് പരിശോധനയുടെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ ഈ ഇളവ് പ്രാബല്യത്തിൽ വരും. പരിശോധന കുറയ്ക്കുന്നതിലൂടെ കൂടുതൽ ജനങ്ങൾ വാക്സിനെടുക്കാൻ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിട്ടീഷ് ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്പ്സ് വ്യക്തമാക്കി. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം 81,713 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |