SignIn
Kerala Kaumudi Online
Thursday, 26 May 2022 11.06 AM IST

വ്യാഴത്തിന്റെ അപരനെ കണ്ടെത്തി !

exoplanet-

വാഷിംഗ്ടൺ : സൗരയൂഥത്തിൽ നിന്ന് വളരെ അകലയുള്ള നക്ഷത്ര സമൂഹത്തിൽ വ്യാഴത്തിന് സമാനമായ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ' TOI - 2189 b " എന്നാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. സൂര്യനെ ചുറ്റാൻ 261 ദിവസങ്ങൾ വേണം ഈ ഗ്രഹത്തിന്. ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തിന് പുറത്ത് കണ്ടെത്തുന്ന വാതക ഭീമൻ ഗ്രഹങ്ങളിൽ വളരെ വലിയ ഗണത്തിൽപ്പെടുന്നതാണ് TOI - 2189 b. ഏകദേശം 379 പ്രകാശ വർഷം അകലെയാണ് TOI - 2189 bയുടെ സ്ഥാനമെന്ന് കരുതുന്നു. അടുത്തിടെ കണ്ടെത്തിയിട്ടുള്ള വിദൂര ഗ്രഹങ്ങളിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതാണിത്.

നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് ( ടെസ് ) ആണ് TOI - 2189 bയെ കണ്ടെത്തിയത്. അതേ സമയം, TOI - 2189 bയുടെ ഭ്രമണപഥത്തെ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. വ്യാഴത്തോളം വലിപ്പമുണ്ടെങ്കിലും വ്യാഴത്തേക്കാൾ മൂന്നിരട്ടി സാന്ദ്രതയുണ്ട് TOI - 2189 bയ്ക്ക്. വ്യാഴത്തിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഗ്രഹത്തിന്റെ ഉത്ഭവമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 77 ഡിഗ്രി സെൽഷ്യസാണ് TOI - 2189 bയിലെ താപനില. TOI - 2189 bയെ ചുറ്റി വാതക വലയങ്ങളോ ഉപഗ്രഹങ്ങളോ ഉണ്ടോ എന്ന ഗവേഷണത്തിലാണ് ശാസ്ത്രലോകം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.