നടൻ ദിലീപിൽ നിന്നും പന്തിപ്പോൾ വി ഐ പി യുടെ കോർട്ടിലേക്ക് നീങ്ങുകയാണ്. ഒരു ഭാഗത്തു കോടതിയുടെ ശക്തമായ ഇടപെടൽ. മറു വശത്തു പുതിയ തെളിവുകൾ പുറത്തു വരുന്നു, സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷന് കോടതിയുടെ അനുമതി ലഭിക്കുന്നു. സത്യം എന്ന് തെളിയും? ഇവർക്ക് നീതി എവിടെയെങ്കിലും ലഭിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ മലയാളക്കരയിൽ ഉയരുന്നത്. കേരള ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ക്വട്ടേഷൻ ആക്രമണമാണ് ഒരു യുവ നടിക്കെതിരെ ഫെബ്രുവരി 17ന് നടന്നത്. ഈ കേസിൽ അടുത്തിടെ ഉണ്ടായ പുതിയ സംഭവങ്ങളും വെളിപ്പെടുത്തലും വരും ദിവസങ്ങളിലും തുടരാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |