പനജി: ബി.ജെ.പി വിടുക എന്നുള്ളത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ. അതേസമയം, ബി.ജെ.പി പനജിയിൽ നല്ല സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ താൻ മത്സരത്തിൽ നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഗോവ മുഖ്യമന്ത്രി ലഷ്മികാന്ത് പർസേക്കറും പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്