പനാജി: 2017ലെ പോലെ കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാൻ സ്ഥാനാർത്ഥികളെ ആരാധാനാലങ്ങളിൽ കൊണ്ട് ചെന്ന് പ്രതിജ്ഞ എടുപ്പിക്കുകയാണ് കോൺഗ്രസ്. ശനിയാഴ്ച കോൺഗ്രസിന്റെ 36 സ്ഥാനാർത്ഥികൾ ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും മുസ്ലീം പള്ളികളിലും തങ്ങളുടെ പാർട്ടിയോട് കൂറ് പുലർത്തുമെന്ന് പ്രതിജ്ഞയെടുത്തു.
പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും എത്തിയ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വർഷത്തേക്ക് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സത്യം ചെയ്തു. ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോൺഗ്രസ് അദ്ധ്യക്ഷൻ ഗിരീഷ് ചോദങ്കർ തുടങ്ങിയവർ പ്രതിജ്ഞയെടുക്കാൻ സ്ഥാനാർത്ഥികളെ അനുഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |