തൃശൂർ: കെ.എസ്.എഫ്.ഇയുടെ കുടിശിക നിവാരണപദ്ധതിയായ (ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി) 'ആശ്വാസി"ന്റെ കാലാവധി കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മാർച്ച് 31വരെ നീട്ടി. 2021 ഏപ്രിൽ ഒന്നിന് മുമ്പ് കുടിശികയായ ചിട്ടി, വായ്പാ അക്കൗണ്ടുകൾക്ക് പദ്ധതി ബാധകമാണ്. റവന്യൂ റിക്കവറി നടപടികൾക്ക് വിധേയമായതും അല്ലാത്തതുമായ അക്കൗണ്ടുകൾക്കും പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കും.
കുടിശികയുടെ കാലപ്പഴക്കവും സ്വഭാവവും അനുസരിച്ച് പലിശയിൽ 90 ശതമാനം വരെ ഇളവ് ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. വിശദവിവരങ്ങൾക്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |