തൃശൂർ: പൊതുമേഖലാ ആയുർവേദ മരുന്ന് നിർമ്മാണസ്ഥാപനമായ ഔഷധിയുടെ മാനേജിംഗ് ഡയറക്ടറായി ഡോ.ടി.കെ. ഹൃദീക് ചുമതലയേറ്റു. സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സി.ഇ.ഒയും കെ.എഫ്.ആർ.ഐയിലെ സീനിയർ സയന്റിസ്റ്റുമായി പ്രവർത്തിക്കവേയാണ് പുതിയ നിയോഗം.
461 പരമ്പരാഗത മരുന്നുകൾക്ക് പുറമേ വിപണിയിൽ ശ്രദ്ധേയമായ പ്രമേഹൗഷധി അടക്കം 27 പ്രൊപ്രൈറ്ററി മരുന്നുകൾ ഔഷധി നിർമ്മിക്കുന്നുണ്ട്. സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും മരുന്ന് നൽകുന്ന ഏക സ്ഥാപനമാണ് ഔഷധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |