കീവ്: യുക്രെയിനിൽ നിന്ന് രക്ഷപ്പെടാനായി പാകിസ്ഥാൻ, തുർക്കി രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഇന്ത്യൻ പതാകയേന്തി, ഭാരത് മാതാ കീ ജയ് വിളിച്ച് സഞ്ചരിക്കുന്നതായി റിപ്പോർട്ട്. പലായനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളിൽ ഇന്ത്യൻ പതാക ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ദേശീയപതാകയേന്തി ഇന്ത്യൻ വിദ്യാർത്ഥികൾ അതിർത്തി കടന്നത്. ഇതേ മാതൃക സ്വീകരിച്ചാണ് പാകിസ്ഥാൻ, തുർക്കി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചെക്ക്പോസ്റ്റുകൾ കടക്കാൻ വാഹനങ്ങളിലും കൈയിലും ഇന്ത്യൻ പതാകയേന്തിയത്. പതാക കൈവശം ഇല്ലാത്തതിനാൽ കടയിൽ നിന്ന് കർട്ടനും സ്പ്രേ പെയിന്റും വാങ്ങിയാണ് പതാകയുണ്ടാക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |