ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള 15-ാം വട്ട ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ച 11ന് ചുഷുൽ മോൾഡോയിൽ നടക്കും. ജനുവരി 12ന് നടന്ന 14-ാംവട്ട കൂടിക്കാഴ്ചയെ തുടർന്ന് പാംഗോംഗ് തടാകത്തിന് വടക്ക്, തെക്ക് മേഖലകളിലും ഗാൽവൻ-ഗോഗ്ര ഹോട്ട് സ്പ്രിംഗ് മേഖലകളിലും സംഘർഷത്തിന് അയവു വന്നിരുന്നു. നിലവിൽ സംഘർഷമുള്ള മേഖലകളിൽ നിന്ന് സേനകളെ പിൻവലിക്കുന്നത് ചർച്ചയാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |