തിരുവനന്തപുരം: കെ- റെയിലിന് എതിരായ സമരം പൊലീസിനെക്കൊണ്ട് അടിച്ചമർത്താം എന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അദ്ദേഹത്തിന് തെറ്റിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഒാരോ അടിച്ചമർത്തലിലും സമരം കേരളം ഒന്നാകെ ഏറ്റെടുത്ത് ശക്തിപ്പെടുത്തും. നാളെ നടക്കുന്ന ജനകീയ സദസോടുകൂടി യു.ഡി.എഫും സിൽവർലൈൻ വിരുദ്ധസമരത്തിൽ ശക്തമായി രംഗത്തിറങ്ങും. ഇന്നലെ ചങ്ങനാശേരിയിൽ പൊലീസുകാരുടെ നരനായാട്ടാണ് നടന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |