കേരളത്തിൽ എറണാകുളത്ത്
ന്യൂഡൽഹി: രാജ്യത്ത് 21 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. സന്നദ്ധ സംഘടനകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, സ്വകാര്യ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഇവ സ്ഥാപിക്കുക. കേരളത്തിന് അനുവദിച്ച സൈനിക് സ്കൂൾ എറണാകുളത്ത് ശാരദാ വിദ്യാലയത്തിന്റെ സഹായത്തോടെയാണ് സ്ഥാപിക്കുക.
21ൽ 12 സ്കൂളുകൾ സന്നദ്ധ സംഘടനകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയുടെ സഹായത്തോടെയും ആറെണ്ണം സ്വകാര്യ സ്കൂളുകൾക്കൊപ്പവും മൂന്നെണ്ണം സംസ്ഥാന സർക്കാരുകൾ നേരിട്ടും സ്ഥാപിക്കും. ഇതിൽ 14 എണ്ണം റെസിഡൻഷ്യൽ സ്വഭാവത്തോടെയും ഏഴെണ്ണം നിലവിലെ റസിസൻഷ്യൽ സ്കൂളുകൾക്കൊപ്പം ഡെ സ്കൂളുകളായും പ്രവർത്തിക്കും. ആറാം ക്ളാസ് മുതലാണ് സൈനിക സ്കൂളുകളിൽ പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |