ടോക്കിയോ : പ്രമുഖ ജപ്പാനീസ് മാങ്ക ( കോമിക് ) കലാകാരൻ ഫുജികോ ഫുജിയോ എ ( 88 ) അന്തരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ' നിൻജ ഹട്ടോരി ", ' ലിറ്റിൽ ഗോസ്റ്റ് ക്യു- ടാരോ " തുടങ്ങിയ കുട്ടികളുടെ കാർട്ടൂണുകളുടെ സൃഷ്ടാവെന്ന നിലയിലാണ് ഫുജിയോ ശ്രദ്ധേയനായത്. മോറ്റൂ അബികോ എന്നാണ് ഫുജിയോയുടെ യഥാർത്ഥ പേര്. ഇദ്ദേഹത്തെ ടോക്കിയോയിലെ വസതിയ്ക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ജപ്പാനീസ് മാദ്ധ്യമമായ ടി.ബി.എസ് റിപ്പോർട്ട് ചെയ്തു. ഫുജികോ ഫുജിയോ എ തന്റെ സുഹൃത്തായ ഹിരോഷി ഫുജിമോട്ടോയ്ക്കൊപ്പം ചേർന്ന് സൃഷ്ടിച്ചതാണ് കുട്ടികളുടെ ജനപ്രിയ കാർട്ടൂണായ ' ഡൊറെയ്മോൻ".
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |