കൊല്ലം: ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയെ 4 -1 ന് പരാജയപ്പെടുത്തി തൃശൂർ ജേതാക്കളായി. തൃശൂരിനുവേണ്ടി ജെ.എം. ആര്യ രണ്ട് ഗോളുകൾ നേടി. ലൂസേഴ്സ് ഫൈനലിൽ തിരുവന്തപുരം 1- 0 ന് കൊല്ലത്തെ പരാജയപ്പെടുത്തി. കേരളാ പൊലീസ് അസിസ്റ്റന്റ് കമാൻഡന്റ് സ്റ്റാർമോൻ.ആർ. പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |