തിരുവനന്തപുരം:സ്വാതിതിരുനാൾ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ 209ാം ജയന്തി ആഘോഷവും 80ാമത് സംഗീതോത്സവവും 17 മുതൽ 21 വരെ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കും.സംഗീതസഭ ഏർപ്പെടുത്തിയ ഈ വർഷത്തെ ഗായകരത്നം പുരസ്കാരം പ്രമുഖ സംഗീതജ്ഞൻ നെയ്വേലി സന്താനഗോപാലന് 19ന് വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ പൂയം തിരുനാൾ ഗൗരി പാർവ്വതിബായി സമ്മാനിക്കും.എസ്.ആർ.മീനാക്ഷി അമ്മാളിന് ചടങ്ങിൽ ഗുരുപൂജ അവാർഡും സമ്മാനിക്കും.ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് 17ന് വൈകിട്ട് 5.30ന് സ്വാതിതിരുനാൾ അനുസ്മരണ പ്രഭാഷണം ഡോ.വി.ആർ.പ്രബോധചന്ദ്രൻ നായർ നിർവഹിക്കും.തുടർന്ന് ഡോ.ആർ.സൂര്യപ്രകാശിന്റെ സംഗീതക്കച്ചേരി.18ന് വൈകിട്ട് 5.30ന് പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മ പാടും. 19ന് അവാർഡ് ദാനച്ചടങ്ങിന് ശേഷം നെയ്വേലി സന്താനഗോപാലന്റെ സംഗീതക്കച്ചേരി. 20ന് വൈകിട്ട് 5.30ന് ബംഗലുരു പട്ടാഭിരാമ പണ്ഡിറ്റും 21ന് വൈകിട്ട് 5.30ന് ഗായകരത്നം മാതംഗി സത്യമൂർത്തിയും സംഗീതക്കച്ചേരികൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |