കണ്ണൂർ : ചിലർ എതിർക്കുന്നു എന്നതുകൊണ്ട് മാത്രം വികസന പദ്ധതികൾ നടപ്പിലാക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീകരിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ ആരെയും ബുദ്ധിമുട്ടിക്കില്ല.
നടത്തേണ്ട സമയത്ത് നടത്താനാവാത്ത വികസനത്തിന് വൻപിഴയാണ് നമ്മൾ ഒടുക്കേണ്ടി വരുന്നത്.
നാടിനു നല്ലത് വരരുതെന്ന സമീപമാണ് വലതുപക്ഷം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ഒട്ടേറേ വികസന കാര്യത്തിൽ കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി. കൃഷ്ണൻ അദ്ധ്യക്ഷനായി. മന്ദിരത്തിലെ ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും രക്തസാക്ഷി ബിജൂട്ടി സ്മാരക ഹാൾ ഉദ്ഘാടനം കെ.കെ.ശൈലജ എം.എൽ.എയും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |