മാഞ്ചസ്റ്റർ: ക്ലബ് കരിയറിലെ അമ്പതാം ഹാട്രിക്ക് പൂർത്തിയാക്കിയ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പ്രകടന മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് നോർവിച്ച് സിറ്റിയെ കീഴടക്കി. 7,32,76 മിനിട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. ഡോവെല്ലും പുക്കിയും നോർവിച്ചിനായി ലക്ഷ്യം കണ്ടു. രാജ്യത്തിനായി പത്ത് ഹാട്രിക്കുകൾ നേടിയിട്ടുള്ള റൊണാൾഡോയുടെ ആകെ ഹാട്രിക്ക് നേട്ടം 60 ആയി. ജയത്തോടെ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |