വിഴിഞ്ഞം: കാണിക്കപ്പെട്ടി പൊട്ടിച്ച് മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. നിലവിളക്ക് മോഷ്ടിച്ച ശേഷം ക്ഷേത്രത്തിലെ കണികാണിപ്പെട്ടി പൊളിച്ചു മോഷണത്തിനു ശ്രമിച്ച പുളിയറക്കോണം രതീഷ് ഭവനിൽ രതീഷി (26)നെയാണ് വിഴിഞ്ഞം എസ്.ഐ.കെ.എൽ. സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ ഉച്ചക്കട ഹനുമാൻ ക്ഷേത്രത്തിൽ നടന്ന സംഭവത്തിൽ രതീഷിനൊപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ശ്രീകോവിലിന് പുറത്തിരുന്ന നിലവിളക്ക് മോഷ്ടിച്ച ശേഷി പ്രതി കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തു. ഇതിനിടെ പൊലീസ് ജീപ്പ് കണ്ട പതുങ്ങിയിരുന്ന രതീഷ് പിടിയിലാവുകയായിരുന്നു. ഈയാൾ പൂജപ്പുര സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലെയും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |