നെയ്പിഡോ : മ്യാൻമർ മുൻ ഭരണാധികാരി ഓംഗ് സാൻ സൂചിയ്ക്ക് അഞ്ച് വർഷം തടവ്. അഴിമതി കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് പട്ടാള കോടതി ശിക്ഷ വിധിച്ചത്. ഇതോടെ മുമ്പ് വിവിധ കേസുകളിൽ കോടതി വിധിച്ച ശിക്ഷകളടക്കം സൂചിയുടെ തടവ് ശിക്ഷ ആകെ 11 വർഷമായി.
യാങ്കൂൺ മുൻ മുഖ്യമന്ത്രി ഫിയോ മിൻ തീനിൽ നിന്ന് 11.4 കിലോഗ്രാം സ്വർണവും 6 ലക്ഷം ഡോളറും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. എന്നാൽ, ആരോപണം സൂചി നിഷേധിച്ചു. ഇത് കൂടാതെ മറ്റ് പത്ത് അഴിമതി കേസുകൾ കൂടി 76കാരിയായ സൂചിയ്ക്കെതിരെയുണ്ട്. ഇവയിൽ ശിക്ഷ വിധിച്ചിട്ടില്ല.
മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകരെ കോടതി വിലക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മ്യാൻമറിയിലെ സൈനിക അട്ടിമറിയെത്തുടർന്ന് സൂചി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |