ടെൽ അവീവ് : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനും കുടുംബത്തിനും വധഭീഷണി. ബുള്ളറ്റ് അടങ്ങിയ ഒരു അജ്ഞാത വധഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ ബെന്നറ്റിന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കി. റാനന നഗരത്തിൽ ബെന്നറ്റിന്റെ വസതിയോട് ചേർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗിലാറ്റ് മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലേക്കാണ് കത്ത് ലഭിച്ചതെന്ന് ചില ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെന്നറ്റിനെയും കുടുംബത്തെയും സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ചെന്നും ചൊവ്വാഴ്ച രാവിലെ ലഭിച്ച കത്തിൽ പറയുന്നു. സംഭത്തിൽ അന്വേഷണം ആരംഭിച്ചെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |