SignIn
Kerala Kaumudi Online
Friday, 20 September 2024 6.04 PM IST

തൃക്കാക്കരയിൽ മുന്നൊരുക്കം നടത്താനായി; പി ടിയേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ഉമ ജയിക്കുമെന്ന് വി ഡി സതീശൻ

Increase Font Size Decrease Font Size Print Page
uma-thomas

കൊച്ചി: തൃക്കാക്കരയിൽ മികച്ച മുന്നൊരുക്കം നടത്താനായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമാണ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'നേരത്തെ തന്നെ തൃക്കാക്കരയിൽ പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ കുറച്ച് പേർക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും അതെല്ലാം ചർച്ച ചെയ്ത് മാറ്റി. സഹതാപ വോട്ടെന്ന വാക്കിന് ഇവിടെ പ്രസക്തി ഇല്ല. നല്ലൊരു സ്ഥാനാർത്ഥിയെ ഞങ്ങൾ അവതരിപ്പിച്ചു എന്നതാണ്.

ഉമ തോമസ് നല്ലൊരു സ്ഥാനാർത്ഥിയാണ്. ഏറ്റവും നന്നായി ആളുകളോട് ആശയവിനിമയം നടത്തുന്നയാളാണ്. പി ടി തോമസിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും.'- വി ഡി സതീശൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിൽ 14,392 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ടി തോമസ് ജയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UDF, PT THOMAS, THRIKKAKARA BY ELECTION, VD SATHEESAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.