ലണ്ടൻ : പാചകം പാഷനായി കൊണ്ടുനടക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. രുചികരമായ വിഭവങ്ങൾ ഒരുക്കുന്നത് ഒരു കല തന്നെയാണ്. മനുഷ്യർ മാത്രമാണ് പാചകത്തിൽ വിദഗ്ദ്ധർ എന്ന് കരുതിയെങ്കിൽ തെറ്റി. ! ഒരു ' പൂച്ച ഷെഫ് " ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. പേര് ദ ലിറ്റിൽ പഫ് എന്നാണ്. വളർന്നുവരുന്ന ഒരു കൊച്ചു ഓൺലൈൻ സെലിബ്രിറ്റിയാണ് നമ്മുടെ ലിറ്റിൽ പഫ്.
ലിറ്റിൽ പഫിന് സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം പേജും നിറയെ ഫോളോവേഴ്സുമുണ്ട്. ഈ പൂച്ചക്കുട്ടന്റെ രസകരമായ പാചക വീഡിയോകളാണ് ഇവിടെ നമുക്ക് കാണാനാവുക. ഇത്തവണ ചൂടിനെ തോൽപ്പിക്കാനുള്ള ഒരുഗ്രൻ സ്ട്രോബറി സ്മൂത്തി റെസിപിയുമായാണ് ലിറ്റിൽ പഫ് എത്തിയത്.
ലിറ്റിൽ പഫ് സ്ട്രോബറികൾ വൃത്തിയാക്കി ബ്ലെന്ററിൽ പാലുമായി ചേർത്ത് അടിച്ചെടുത്ത് ക്രീമും ചേർത്ത് സ്മൂത്തി തയാറാക്കുന്ന തരത്തിലെ ഒരു വീഡിയോ യൂട്യൂബ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തതോടെയാണ് ലിറ്റിൽ പഫ് താരമായത്.
2 .1 ലക്ഷത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഉടമയുടെ സഹായത്തോടെയാണ് ലിറ്റിൽ പഫ് വീഡിയോയിൽ പ്രകടനം കാഴ്ചവയ്ക്കുന്നതെങ്കിലും വെള്ള നിറത്തിലെ ഓമനത്തമുള്ള ഈ പൂച്ചക്കുട്ടന് കമന്റ് ബോക്സുകളിൽ അഭിനന്ദന പ്രവാഹം നിറയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |