കൊച്ചി: കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്‌ടറായി വ്യവസായ വകുപ്പ് റിട്ട.അഡിഷണൽ ഡയറക്‌ടർ എം.സലിം ചുമതലയേറ്റു. കേരള നോളജ് എക്കണോമി മിഷൻ സ്‌റ്റേറ്റ് പ്രൊജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് ഹെഡ് ആയി പ്രവർത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് അക്ഷയപദ്ധതി നടപ്പാക്കാനും പൊതുമേഖലാ സംരക്ഷണ പദ്ധതികൾക്കും നൈപുണ്യവികസന മേഖലയിലും നേതൃപരമായ സേവനങ്ങൾ നൽകിയിട്ടുണ്ട്. വ്യവസായം, തൊഴിൽ, എക്‌സൈസ് വകുപ്പ് മന്ത്രിമാരുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയശേഷം വ്യവസായവകുപ്പിൽ ടെക്‌നിക്കൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. എം.ബി.എയും നേടിയിട്ടുണ്ട്. കൊല്ലം തൃക്കരുവ കണ്ണമത്ത് സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |