കൊൽക്കത്ത: കൊൽക്കത്ത: ഐ ലീഗിൽ ഇന്നലെ രാജസ്ഥാൻ എഫ്.സിയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി തോൽവി അറിയാതെയുള്ള കുതിപ്പ് തുടർന്ന ഗോകുലം കേരള എഫ്.സിക്ക് കിരീടം നേടാൻ ഇനി ഒരു പോയിന്റ് മാത്രം മതി. ജോർദയിൻ ഫ്ലെച്ചറാണ് രാജസ്ഥാനെതിരെ 27-ാം മിനിട്ടിൽ ഗോകുലത്തിന്റെ വിജയ ഗോൾ നേടിയത്. സാന്റോസ് 89-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് പത്തുപേരുമായാണ് രാജസ്ഥാൻ മത്സരം പൂർത്തിയാക്കിയത്. ലീഗിൽ ഇനി ബാക്കിയുള്ള രണ്ട് മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയാൽ ഗോകുലം കേരളക്ക് ഐ ലീഗ് കിരീടം നിലനിർത്താൻ സാധിക്കും. അല്ലെങ്കിൽ രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസ് അടുത്ത ഏതെങ്കിലും മത്സരത്തിൽ തോറ്റാലും ഗോകുലത്തിന് രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തം ഷെൽഫിലെത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |