SignIn
Kerala Kaumudi Online
Friday, 20 September 2024 6.31 PM IST

പാമ്പൻ പാലത്തിൽ വാഹനാപകടം; ബൈക്ക് യാത്രികനായ പിതാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന മകൻ തെറിച്ച് വീണത് കടലിലേക്ക്, അതിസാഹസികമായി രക്ഷിച്ചത് കടലിന്റെ മക്കൾ

Increase Font Size Decrease Font Size Print Page
accident

രാമേശ്വരം: പാമ്പൻ പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തെ തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന യുവാവ് കടലിലേക്ക് തെറിച്ചുവീണു. സ്ഥലത്തെ മത്സ്യ തൊഴിലാളികൾ ഇയാളെ രക്ഷിച്ചു. രാമേശ്വരത്തെ പാമ്പൻ പാലത്തിൽ കൂടി യാത്ര ചെയ്യുകയായിരുന്ന നാരായണൻ, ഇദ്ദേഹത്തിന്റെ മകൻ മുകേഷ് എന്നിവരുടെ ബൈക്കിനെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നാരായണന് ഗുരുതരമായി പരിക്കേ‌റ്റു. പാലത്തിലിടിച്ച് ഇദ്ദേഹത്തിന്റെ കാലൊടിഞ്ഞ നിലയിലായിരുന്നു. പൊലീസ് ഉടൻ നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ ഇയാൾ മരണമടഞ്ഞതായി അറിയിച്ചു. ബൈക്കിൽ നിന്നും തെറിച്ചുപോയ മുകേഷ് 200 അടി താഴ്‌ചയിൽ കടലിലേക്ക് വീണു. സ്ഥലത്തുണ്ടായിരുന്ന ചില മത്സ്യതൊഴിലാളികൾ ഉടൻ കടലിലേക്ക് ചാടി മുകേഷിനെ ഒഴുക്കിൽ നിന്നും രക്ഷിച്ചു. മറ്റ് മത്സ്യതൊഴിലാളികൾ കയറുമായെത്തി മുകേഷിനെ പാലത്തിലേക്ക് തിരികെ വലിച്ചുകയറ്റി.

അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന ശിവഗംഗ സ്വദേശി കരുണാമൂർത്തിയെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് പാമ്പൻ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് പാമ്പൻപാലത്തിൽ അൽപസമയം ഗതാഗതക്കുരുക്കുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MAN IN SEA, RAMESWARAM TAMILNADU, BIKE ACCIDENT, PAMBAN BRIDGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.