തിരുവനന്തപുരം∙ സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേല്പാലങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും 2021 ജൂലായ് ഒമ്പതിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ സെപ്തംബർ ര്‍ ഒന്നിന് അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കെ റെയിലിന് അനുമതി നല്‍കിയിരുന്നു.
പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പള്ളി ഗേറ്റ്, അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം – വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പട്ടിക്കാട് ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, പഴയങ്ങാടി – പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഏഴിമല ഗേറ്റ് എന്നീ മേല്‍പ്പാലങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. ഇവ ഉള്‍പ്പെടെ ഏഴു സ്ഥലങ്ങളിലെ മേല്‍പ്പാലങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി 22 മേല്‍പ്പാലങ്ങളുടെ നിര്‍മാണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മേല്‍പ്പാലങ്ങളുടെ നിര്‍മാണചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും. റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസനപദ്ധതിയാണ് റെയില്‍വേ മേൽപ്പാലങ്ങൾ. പള്ളിഗേറ്റിന്റേയും നിലമ്പൂര്‍ യാര്‍ഡ് ഗേറ്റിന്റെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ബാക്കി സ്ഥലങ്ങളിലും വൈകാതെ ടെണ്ടര്‍ ക്ഷണിക്കും. റെയില്‍വേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിര്‍മിക്കുന്നത് കെ റെയില്‍ തന്നെയായിരിക്കും. മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
പുതിയ മേല്പാലം വരുന്ന സ്ഥലങ്ങൾ
പുതുക്കാട് - ഇരിഞ്ഞാലക്കുട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പള്ളി ഗേറ്റ്
അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -തൃപ്പാകുടം ഗേറ്റ്
അങ്ങാടിപ്പുറ - വാണിയമ്പലം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പട്ടിക്കാട് ഗേറ്റ്
നിലമ്പൂർ യാർഡ് ഗേറ്റ്
ചേപ്പാട് - കായംകുളം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -കക്കനാട് ഗേറ്റ്
ഷൊർണൂർ - അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ചെറുകര ഗേറ്റ്
താനൂർ - പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ചിറമംഗലം ഗേറ്റ്
പയ്യന്നൂർ - തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -സൗത്ത് തൃക്കരിപ്പൂർ ഗേറ്റ്
ഉപ്പള - മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ ഉപ്പള ഗേറ്റ്.
പറളി - മങ്കര റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -മങ്കര ഗേറ്റ്
മുളങ്കുന്നത്തുകാവ് - പൂങ്കുന്നം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ആറ്റൂർ ഗേറ്റ്
ഒല്ലൂർ - പുതുക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ഒല്ലൂർ ഗേറ്റ്
കുറുപ്പംതറ - ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ-കോതനല്ലൂർ ഗേറ്റ്
കരുനാഗപ്പള്ളി - ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ഇടക്കുളങ്ങര ഗേറ്റ്
കടക്കാവൂർ - മുരുക്കുംപുഴ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ-ആഴൂർ ഗേറ്റ്
കൊല്ലം - മയ്യനാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ-പോളയത്തോട് ഗേറ്റ്
പയ്യന്നൂർ - തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ഒളവര ഗേറ്റ്
കായംകുളം - ഓച്ചിറ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ, താമരക്കുളം ഗേറ്റ്
പാപ്പിനിശ്ശേരി - കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -കണ്ണപൂരം ഗേറ്റ്
കണ്ണപുരം - പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ചെറുകുന്ന് ഗേറ്റ്
ഷൊർണ്ണൂർ - വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പൈങ്കുളം ഗേറ്റ് (ചേലക്കര ഗേറ്റ്)
കോഴിക്കോട് - കണ്ണൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ- വെള്ളയിൽ ഗേറ്റ്
മാഹി- തലശ്ശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ മാക്കൂട്ടം ഗേറ്റ്
തലശ്ശേരി - എടക്കാട്ട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്
എടക്കാട്ട് - കണ്ണൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -കണ്ണൂർ സൗത്ത് ഗേറ്റ്
കണ്ണൂർ - വളപട്ടണം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പന്നൻപാറ ഗേറ്റ്
പഴയങ്ങാടി - പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ - ഏഴിമല ഗേറ്റ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
ബംഗളൂരു: കർണ്ണാടകയിലെ വാസ്തുവിദഗ്ദ്ധൻ ചന്ദ്രശേഖർ ഗുരുജി എന്നറിയപ്പെടുന്ന ചന്ദ്രശേഖരൻ അംഗാഡിയെ ഹോട്ടലിന്റെ റിസപ്ഷൻ ഹാളിൽ നിരവധി പേർ നോക്കിനിൽക്കെ രണ്ടുപേർ
കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട് , പുതുച്ചേരി സ്വദേശികളായ 17 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക്: യു.എസിലെ ചിക്കാഗോയിൽ ഇല്ലിനോയി ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 36 പേർക്ക്
TAGS:NEWS 360,NATIONAL,NATIONAL NEWS, K RAIL,RAILWAY,OVERBRDIGE,RAILWAY OVERBRIDGE
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.