ന്യൂഡൽഹി: ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയുടെ (വീ) നഷ്ടം കഴിഞ്ഞവർഷത്തെ നാലാംപാദമായ ജനുവരി-മാർച്ചിൽ 6,563 കോടി രൂപയായി കുറഞ്ഞു. മുൻവർഷത്തെ സമാനപാദത്തിലെ 7,023 കോടി രൂപയേക്കാൾ 6.5 ശതമാനം കുറവാണിത്. വരുമാനം 9,647.8 കോടി രൂപയിൽ നിന്ന് 10,240 കോടി രൂപയായി ഉയർന്നു. മാർച്ചിലെ കണക്കുപ്രകാരം കമ്പനിയുടെ കടബാദ്ധ്യത 1.96 ലക്ഷം കോടി രൂപയാണ്.
ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (എ.ആർ.പി.യു) ഡിസംബർ പാദത്തിലെ 115 രൂപയിൽ നിന്ന് 7.5 ശതമാനം വർദ്ധിച്ച് 124 രൂപയായത് കമ്പനിക്ക് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |